മുട്ടം: ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാഞ്ഞാർ കൂവപ്പള്ളി തോട്ടത്തിൽ വിഷ്ണു (23) വിനാണ് പരിക്കേറ്റത്. കഴിഞ്ഞ 3 ന് രാവിലെ 11.30 നായിരുന്നു അപകടം. മുട്ടം ടൗണിൽ കടുംതോട്ടിൽ സൂപ്പർ മാർക്കറ്റിന് സമീപമാണ് സംഭവം . തൊടുപുഴ ഭാഗത്തേക്ക് വന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചതെന്ന് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.