കൂരംതൂക്ക്: എസ്.എൻ.ഡി.പി യോഗം 1772ാം നമ്പർ കൂരംതൂക്ക് ശാഖ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 20ന് രാവിലെ 10ന് ശാഖാഹാളിൽ നടക്കും. യൂണിയൻ കൺവീനർ പി.എസ് ബ്രഷ്‌നേവ് അദ്ധ്യക്ഷതവഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ സി.എസ് ഉണ്ണിക്കൃഷ്ണൻ സംഘടനാസന്ദേശം നൽകും. തുടർന്ന് പ്രവർത്തന റിപ്പോർട്ട്, തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ ജി.വിനോദ് സ്വാഗതം പറയും.