ചങ്ങനാശേരി: കേരള വൈ.എം.സി.എ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി വൈ.എം.സി.എ മുഖപത്രമായ കേരള യുവതയുടെ ആഭിമുഖ്യത്തിൽ ലോകസമാധാനം എന്ന വിഷയത്തിൽ ചിത്രരചന മത്സരം നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡും മെമെന്റോയും സമ്മാനമായി നൽകും. 17ന് രാവിലെ 11ന് ചങ്ങനാശേരി വൈ.എം.സി.എ ഹാളിലാണ് മത്സരം. വിവരങ്ങൾക്ക് ഫോൺ: 9387051024.