കോട്ടയം : ശബരിമല സീസണിലെ പ്രതിദിന ദർശനം 80,000 മായി പരിമിതപ്പെടുത്തുന്ന സർക്കാർ നീക്കം ആചാരം അട്ടിമറിച്ച് 365 ദിവസവും
നടതുറക്കാനുള്ള വാണിജ്യ താല്പര്യമാണെന്ന് ബി.ജെ.പി മദ്ധ്യമേഖല പ്രസിഡന്റ് എൻ.ഹരി ആരോപിച്ചു. മണ്ഡല മകരവിളക്ക് കാലത്ത് നാലുലക്ഷം ഭക്തർക്ക് വരെ ദർശനം അനുവദിച്ച കീഴ്വഴക്കമുണ്ട്. ഭക്തരെ പരിമിതപ്പെടുത്തുന്നത് ആരാധന സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നും ഹരി ആരോപിച്ചു.