
കൂരോപ്പട : ബസേലിയസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നടപ്പാക്കിയ ജൈവാരാമം പദ്ധതിയുടെ വിളവെടുപ്പ് ളാക്കാട്ടൂരിൽ നടന്നു. 30 സെന്റ് സ്ഥലത്ത് പൂക്കൃഷി, പച്ചക്കറിക്കൃഷി എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.മഞ്ജുഷ വി.പണിക്കർ, ശ്രീകാന്ത് ളാക്കാട്ടൂർ, നൃപൻ ചക്രവർത്തി, കെ.ആദിത്യൻ, എം.എസ്. ഷിജിൻകുമാർ എന്നിവർ പങ്കെടുത്തു. ളാക്കാട്ടൂർ ഗവ.എൽ.പി.സ്‌കൂളിലും എം.ജി.എം.എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്‌കൂളിലും മറ്റ് രണ്ട് ജൈവാരാമം കൂടി ഇവർ നടപ്പാക്കിയിട്ടുണ്ട്.