intuc

കോട്ടയം : റബർ ബോർഡിന്റെ കരിക്കാട്ടൂർ സെൻട്രൽ നഴ്സറി സ്ഥലം പാട്ടക്കാലാവധി കഴിയാതെ വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്നതിന് എതിരെ സമരപരിപാടികൾ നടത്തുമെന്ന് റബർ ബോർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ (ഐ.എൻ.ടി.യു.സി). സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി രാജേഷ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നവരെ ആദരിച്ചു. ഭാരവാഹികളായി ബെന്നി ബഹനാൻ എം.പി (പ്രസിഡന്റ്), സി.പ്രദീപ് (വർക്കിംഗ് പ്രസിഡന്റ്), രാജേഷ് തോമസ് (ജനറൽ സെക്രട്ടറി), പി.കെ. മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.