
കോട്ടയം: ചോഴിയക്കാട് നന്മ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാചരണം നടത്തി. ഇതിന്റെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഞാമ്മക്കാട്ടുകടവ് റോഡ്, ശ്രീകൃഷ്ണ ക്ഷേത്രം കാഞ്ഞിരക്കാട്ട് റോഡ് തുടങ്ങിയവ സഞ്ചാരയോഗ്യമാക്കി. ജലജീവൻമിഷന്റെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ചതിനെ തുടർന്ന് റോഡിൽ കാൽനടയാത്രപോലും അസാദ്ധ്യമായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് പി.കെ ആനന്ദക്കുട്ടൻ, കെ.പി പദ്മകുമാർ, രാകേഷ്‌കുമാർ, ഷൈജു വർഗീസ്, പി.കെ സതീഷ്‌കുമാർ, ശ്രീരാജ് എം.നായർ, അനീഷ് വിജയൻ, പ്രീത സത്യൻ, ജെ.ഗീത, പി.എൻ ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.