
മണിമല : വില്പനയ്ക്കായി പുരയിടത്തിലെ കരിയിലയ്ക്കുള്ളിൽ വിദേശമദ്യം സൂക്ഷിച്ചയാൾ അറസ്റ്റിൽ. വാഴൂർ ചാമംപതാൽ ബ്ലോക്ക്പടി പേക്കാവിൽ വീട്ടിൽ സോണി (49) നെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. വിവിധ ബ്രാൻഡുകളിലുള്ള അഞ്ചര ലിറ്റർ വിദേശമദ്യം പൊലീസ് കണ്ടെടുത്തു. എസ്.എച്ച്.ഒ വി.കെ ജയപ്രകാശ്, എസ്.ഐ എം.ബി കോളിൻസ്, എ.എസ്.ഐ സിന്ധുമോൾ വി.പി, സി.പി.ഒമാരായ പി.ആർ വിദ്യാരാജ്, വി.കെ ബിജേഷ്, ടി.ജി അഭിലാഷ്, സി.കെ അഭിലാഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.