കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബിയിൽ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 4ന് പള്ളിയുണർത്തൽ, 5ന് ഗണപതിഹോമം, വൈകിട്ട് 6ന് പുഷ്പാഭിഷേകം, 7ന് അത്താഴപൂജ. കലാമണ്ഡപത്തിൽ രാവിലെ 4ന് സഹസ്രനാമജപം, 6ന് നാമസങ്കീർത്തനം, 7ന് സംഗീതം, 7.50ന് മൃദംഗം, 8ന് വയലിൻ, 10ന് സംഗീതം, 12ന് സംഗീതം, 1.40ന് വീണ, 2ന് വയലിൻ, 2.20ന് കീബോർഡ്, 3ന് ഭരതനാട്യം, 3.30ന് കുച്ചിപ്പുടി, 5ന് സംഗീതസദസ്, വൈകിട്ട് 7ന് ദേശീയ സംഗീതനൃത്തോത്സവത്തിൽ തൃപ്പൂണിത്തറ ആർ.എൽ.വി സംഗീത കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ആർ.രാജലക്ഷ്മി വീണക്കച്ചേരി അവതരിപ്പിക്കും. തുടർന്ന്, 9 മുതൽ 12 വരെ ഭരതനാട്യം.