വൈക്കം: കോട്ടയം ജില്ലയേയും ആലപ്പുഴ ജില്ലയേയും എളുപ്പമാർഗം ബന്ധിപ്പിക്കുന്ന ജങ്കാർ സർവീസ് വൈക്കത്തഷ്ടമി ഉത്സവം തുടങ്ങുന്നതിനു മുൻപ് പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പള്ളിപ്പുറം പഞ്ചായത്തിനോടും, വൈക്കം നഗരസഭയോടും കോൺഗ്റസ് നേതാവും മുൻ കൗൺസിലറുമായ കെ.കെ സചിവോത്തമൻ ആവശ്യപ്പെട്ടു. ചേർത്തല താലൂക്കിൽ നിന്നും ആയിരക്കണക്കിന് ഭക്തരാണ് വൈക്കത്ത് അഷ്ടമിക്കെത്തുന്നത്. ഇവർക്ക് ജങ്കാർ സർവീസ് അനിവാര്യമാണ്.