
വൈക്കം : ഗാന്ധിനഗർ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ കുടുംബസംഗമവും വാർഷിക പൊതുയോഗവും വൈക്കം വിശ്വബ്രഹ്മസമാജം ഹാളിൽ നടത്തി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്.പി എസ്.ടി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നന്ദകുമാർ ഉദയമംഗലം അദ്ധ്യക്ഷത വഹിച്ചു. ട്രാക്ക് പ്രസിഡന്റ് ശിവരാമകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. നടരാജൻ ശാസ്താങ്കൽ, സുജിത്ത് മാനസമന്ദിരം, മുൻ പ്രസിഡന്റ് എൻ.ജി ബാലചന്ദ്രൻ, പി.കെ അനിൽകുമാർ, നാരായണസ്വാമി, ഗിരിജ കണ്ണിമിറ്റം, കെ.ടി കുമാരി, മനീഷ് ശ്രീശൈലം, ശ്രീലേഖ അനിൽകുമാർ, ബീന നന്ദകുമാർ, കെ.ടി വിനോദ് എന്നിവർ പ്രസംഗിച്ചു. സ്‌നേഹവിരുന്നുമുണ്ടായിരുന്നു.