
വൈക്കം: വൈക്കം മഹാദേവ ക്ഷേത്റത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായുള്ള പുള്ളി സന്ധ്യവേലയുടെ കോപ്പു തൂക്കൽ നടന്നു. ക്ഷേത്റം കലവറയിൽ ദീപം തെളിയിച്ച് വിഘ്‌നേശ്വരനെ സങ്കൽപ്പിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പുതൂക്കൽ നടത്തിയത് . ക്ഷേത്റത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ചടങ്ങാണ് കോപ്പുതൂക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷമാണ് ചടങ്ങ്. ദേവസ്വം ഭരണാധികാരിയായ ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. ശ്റീലത ക്ഷേത്റത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്നു തൂക്കി അഡ്മിനിസ്ട്റേറ്റിവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരിയെ ഏൽപ്പിച്ചു. പ്റതീകാത്മകമായി മംഗള വസ്തുക്കളായ ചന്ദനവും മഞ്ഞളും അളന്ന് ഏൽപ്പിച്ചതോടെ ചടങ്ങുകൾക്ക് വീഴ്ച വരാതെ നടത്തുന്നതിന് ക്ഷേത്റം കാര്യക്കാരനായ അഡ്മിനിസ്ട്റേറ്റിവ് ഓഫീസർ എറ്റുവാങ്ങുന്നതായാണ് വിശ്വാസം. ചടങ്ങിൽ അസിസ്റ്റൻഡ് കമ്മിഷണർ എം.ജി. മധു, ക്ഷേത്റ ഉപദേശക സമിതി വൈസ് പ്റസിഡന്റ് ദിവാകരൻ മട്ടക്കൽ, സെക്റട്ടറി ആർ.രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു. പുള്ളി സന്ധ്യ വേല ഇന്ന് ആരംഭിക്കും.