
കൊടുങ്ങൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് മേജർ കൊടുങ്ങൂർ ദേവീ ക്ഷേത്രം വേദാന്ത സംസ്‌കൃത പാഠശാല വാർഷിക സമ്മേളനം മതപാഠശാല അദ്ധ്യാപകപരിഷത്ത് സംസ്ഥാന സെക്രട്ടറി കുടമാളൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി അനിൽ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. ഉപദേശക സമിതി സെക്രട്ടറി വി.സി. റനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വാഴൂർ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് സേതു ലക്ഷ്മി, ഇ.എ.ഹരീന്ദ്രനാഥ്, വി. എൻ. മനോജ്,അനീത എ.നായർ , പി .എസ്.സന്തോഷ്, പി.ഐ. കഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.