
ചങ്ങനാശേരി : കുരിശുംമൂട് സെന്റ് ജോസഫ് കോളേജ് ഒഫ് കമ്മ്യൂണിക്കേഷൻ അങ്കണത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അനാച്ഛാദനം ചെയ്തു. ഗാന്ധി ഫോറം പ്രസിഡന്റ് ജസ്റ്റിൻ ബ്രൂസ് ഗാന്ധി സന്ദേശം നൽകി. പ്രിൻസിപ്പൽ ഫാ.ജോസഫ് പാറയ്ക്കൽ അദ്ധ്യക്ഷതവഹിച്ചു. കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.ജോഫി പുതുപ്പറമ്പിൽ, അക്കാഡമിക് ഡയറക്ടർ ഫാ. ജിന്റോ മുരിയങ്കരി, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, അസി.ബർസാർ എബിൻ ഫിലിപ്പ്, എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ നിധിൻ ബാബു എന്നിവർ പങ്കെടുത്തു. ബിജോയ് ശങ്കറാണ് ഗാന്ധി പ്രതിമയുടെ ശില്പി.