ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അഹല്യ ഫൗണ്ടേഷൻ ഐ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുജാത ശിവൻ നായർ,​ ലൈബ്രറി പ്രസിഡന്റ് ടി.സി. ചാക്കോ,​ സെക്രട്ടറി പി.എൻ. സുധീർ,​ ജോയിന്റ് സെക്രട്ടറി പത്മാവതി രഘുനാഥ്,​ ആശുപത്രി പി.ആർ.ഒ എബിൻ ജോസ്,​ ഡോ. ആർ. രാഹുൽ,​ ഗീത ഈശ്വരി,​ ഹരികൃഷ്ണൻ മഠത്തിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.