lekha-sreekumar

വൈക്കം: കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ 28ാമത് സംസ്ഥാന സമ്മേളനം ജനുവരി 28ന് വൈക്കത്ത് നടത്തുന്നതിന്റെ സ്വാഗതസംഘം രൂപീകരണം എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടത്തി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖാ ശ്രീകുമാർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എൻ ഗോപിനാഥൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് വെച്ചൂർ രമണൻ, വൈസ് പ്രസിഡന്റ് എം.എസ് ഗീത, സെക്രട്ടറി കെ.ഡി അജിത് കുമാർ, ജോ.സെക്രട്ടറിമാരായ എൻ.കെ ലാലപ്പൻ, ടി.ഐ ദാമോദരൻ, ട്രഷറർ ഇ.രവീന്ദ്രനാഥ്, സംസ്ഥാന സെക്രട്ടറി പി.കുമാരൻ, വി.ശശിധരൻ എന്നിവർ പ്രസംഗിച്ചു.