പടി. കോടിക്കുളം-: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ദിനത്തോടനുബന്ധിച്ച് 10 ന് രാവിലെ പൂജവയ്പ്പും, 12 ന് ആയുധപൂജയും 13 ന് രാവിലെ മുതൽ വിദ്യാരംഭവും, 9 മണിക്ക് പൂജയെടുപ്പും മറ്റ് വിശേഷാൽ പൂജകളും നടക്കും. ക്ഷേത്രം മേൽശാന്തി കെ.എൻ രാമചന്ദ്രൻ ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
അരിക്കുഴ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അരിക്കുഴ ഗുരുദേവ ക്ഷേത്രത്തിൽ പുസ്തക പൂജയും വിദ്യാരംഭ ചടങ്ങുകളും നടക്കും. 10 ന് പുസ്തകപൂജ നടക്കും. 13 ന് വിജയദശമി ദിനത്തിൽ പൂജയെടുപ്പും, വിദ്യാരംഭ ചടങ്ങുകളും നടക്കും. ക്ഷേത്രം മേൽശാന്തി രതീഷ് ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. വിദ്യാർത്ഥികൾക്കായി പ്രത്യേക ഗുരുപൂജയും ശാരദാ പുഷ്പാംഞ്ജലിയും നടക്കും. പൂജയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ക്ഷേത്രത്തിൽ പൂജിച്ച പേന വിതരണം ചെയ്യുമെന്ന് ശാഖാ പ്രസിഡന്റ് ഇൻ ചാർജ്ജ് ഷാജി റ്റി.ആർ, സെക്രട്ടറി ചന്ദ്രവതി വിജയൻ എന്നിവർ അറിയിച്ചു.