
മൂന്നാർ: എയ്ഡഡ് സ്‌കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിംഗ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ .പി .എസ് .ടി .എ നേതൃത്വത്തിൽ മൂന്നാർ എ. ഇ .ഒ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. മുൻ എം എൽ .എ എ കെ മണി ഉദ്ഘാടനം ചെയ്തു. കെ .പി .എസ് .ടി .എ ജില്ല വൈസ് പ്രസിഡന്റ് ജെ .ബാലുമണി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് എം .മുത്തുരാജ്, എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് എം രാജൻ, കെ .പി .എസ് .ടി എ സബ്ജില്ല സെക്രട്ടറി എൽ ദാവിദ് രാജ, എച്ച് എം ഫോറം കൺവീനർ ജോൺ ബെർക്‌മെൻ എന്നിൽ സംസാരിച്ചു.