road

കട്ടപ്പന : ഓട്ടോറിക്ഷ ഇടിച്ചതിനെ തുടർന്ന് അമർജവാൻ റോഡിന്റെ സംരക്ഷണവേലി നിലംപൊത്തി ഇതോടെ കാൽനടയാത്രക്കാർക്കും ഇരുചക്രമടക്കമുള്ള വാഹനയാത്രക്കാർക്കും ഭീഷണി വർദ്ധിച്ചു.2018 ലെ പ്രളയസമയത്ത് നഗരസഭാ സ്‌റ്റേഡിയത്തോടു ചേർന്നുള്ള അമർജവാൻ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. തുടർന്നുള്ള വർഷങ്ങളിലും മണ്ണിടിച്ചിൽ വർദ്ധിച്ചുവന്നു. തുടർന്ന് പലപ്പോഴും ഗതാഗതം വഴി തിരിച്ചു വിടേണ്ട സാഹചര്യങ്ങളും ഉണ്ടായി. എന്നാൽ ഇത് വലിയ ഗതാഗത തടസ്സത്തിനും ഇടവരുത്തി. ഇതോടെ ഇതുവഴി തന്നെ ഗതാഗതം പുനസ്ഥാപിച്ചു. എന്നാൽ 2023ൽ കൂടുതൽ മണ്ണിടിഞ്ഞതോടെ അപകട ഭീഷണി വർധിച്ചു. ഇതോടെയാണ് നഗരസഭ ടാറിങ്ങിലേക്ക് ഇറക്കി സുരക്ഷാ വേലി സ്ഥാപിച്ചത്. എന്നാൽ തട്ടികൂട്ട് വേലി സ്ഥാപിച്ചു എല്ലാതെ ഇടിഞ്ഞുപോയ സംരക്ഷണഭിത്തി പുനർനിർമ്മിക്കാൻ നടപടിയുണ്ടായില്ല. ഇത് നിരവധി ആക്ഷേപങ്ങൾക്കും ഇടവരുത്തി. ഈ സാഹചര്യം നിലനിൽക്കേയാണ് ഞായറാഴ്ച വൈകുന്നേരംഓട്ടോറിക്ഷ ഇടിച്ച് തട്ടിക്കൂട്ട് വേലിയും നിലംപൊത്തിയത്