തൊടുപുഴ: കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി വിദ്യാത്ഥികൾക്കായി നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് ജില്ലാതല മത്സരം നടന്നു. മുൻ മുഖ്യമന്ത്രിയും കേരള വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ പേരിലാണ് കെ.എസ്.ടി.യു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ മത്സരം സംഘടിപ്പിച്ചത്.ഉപജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എൽ.പി, യു.പി,എച്ച് .എസ്, എച്ച്.എസ്.എസ് തലത്തില വിജയികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്. മുസ്‌ളിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എസ്.എം ഷെരീഫ് ഉദ്ഘാടനം ചെയ്തു .കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ഫാറുഖ് മടത്തോടത്ത് അദ്ധ്യക്ഷത വഹിച്ചു. സി.എ മുഹമ്മദ് കുട്ടി, എം.എ സാദിഖ് , നജുമുദ്ദീൻ മദനി തുടങ്ങിയവർ സംസാരിച്ചു.