
വൈക്കം: തലയാഴം ഗ്റാമപഞ്ചായത്ത് പ്റസിഡന്റായി കോൺഗ്റസിലെ അഡ്വ. രമേഷ് പി. ദാസിനെ തെരഞ്ഞെടുത്തു. 15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്റസിന് ഒമ്പത് അംഗങ്ങളുണ്ട്. സി.പി.എമ്മിന് 4ഉം, സി.പി.ഐയ്ക്കും, ബി.ജെ.പി യ്ക്കും ഓരോ സീറ്റുമാണുള്ളത്. പ്റസിഡന്റ് സ്ഥാനത്തേക്ക് നാലു പേർക്ക് കാലാവധി നിശ്ചയിച്ചിരുന്നു. അവസാനത്തെ ഒരു വർഷം രമേഷ് പി.ദാസിന് പ്റസിഡന്റ് സ്ഥാനം നൽകുന്നതിനുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ആദ്യം കെ.ബിനിമോനും പിന്നീട് ബി.എൽ സെബാസ്റ്റ്യനും, ഭൈമി വിജയനും പ്റസിഡന്റ് സ്ഥാനം നൽകിയിരുന്നു.
പഞ്ചായത്ത് ഹാളിൽ നടന്ന പ്റസിഡന്റ് തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ ടി.അജിത്കുമാർ നേതൃത്വം നൽകി.
പ്റസിഡന്റായി തെരഞ്ഞെടുത്ത രമേഷ് പി.ദാസിനെ പഞ്ചായത്ത് മെമ്പർമാർ അനുമോദിച്ചു. കോൺഗ്റസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ നേതാക്കൾ സ്വീകരണം നൽകി. ബ്ലോക്ക് കോൺഗ്റസ് പ്റസിഡന്റ് പി.ഡി ഉണ്ണി, കെ.പി.സി.സി അംഗം മോഹൻ ഡി.ബാബു, യു.ഡി.എഫ് കൺവീനർ ബി.അനിൽകുമാർ, ഡി.സി.സി സെക്റട്ടറിമാരായ അബ്ദുൾ സലാം റാവുത്തർ, എ.സനീഷ്‌കുമാർ, ഡി.സി.സി ട്റഷറർ ജെയ് ജോൺ പേരയിൽ, മണ്ഡലം പ്റസിഡന്റ് വി.പോപ്പി, കർഷക കോൺഗ്റസ് മണ്ഡലം പ്റസിഡന്റ് ടി.എ മനോജ്, യൂത്ത് കോൺഗ്റസ് മണ്ഡലം പ്റസിഡന്റ് ജാക്‌സൺ സേവ്യർ, മുൻ പഞ്ചായത്ത് പ്റസിഡന്റുമാരായ കെ.ബിനിമോൻ, ബി.എൽ സെബാസ്റ്റ്യൻ, ഭൈമി വിജയൻ എന്നിവർ പ്റസംഗിച്ചു.