ചങ്ങനാശ്ശേരി: സ്തനാർബുദ ബോധവത്കരണ മാസത്തിന്റെ ഭാഗമായി ഒക്ടോബർ 31 വരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തിൽ വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസ് പുത്തൻചിറ നിർവഹിച്ചു.
ഒക്ടോബർ 21 മുതൽ 26 വരെ സൗജന്യ മാമോഗ്രഫി പരിശോധന, സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ്, ഒക്ടോബർ 31 വരെ വിവിധയിടങ്ങളിൽ ബോധവൽകരണ സ്‌കിറ്റുകൾ, ക്ലാസുകൾ എന്നിവ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഹോസ്പിറ്റൽ സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റ് പ്രൊഫ. ജേക്കബ് കുര്യൻ നേര്യംപറമ്പിൽ, സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസ്, കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. സുകേഷ് സി നായർ, കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. ബ്ലെസി ജോൺസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. അത്യാധുനിക സൗകര്യങ്ങളും ഉന്നത നിലവാരമുള്ളതുമായ അർബുദചികിത്സ കുറഞ്ഞ ചിലവിൽ ചെയ്യാൻ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ പൂർണ്ണസജ്ജമാണെന്ന് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി. കുന്നത്ത് അറിയിച്ചു.