rajesh-valiplackal

പാലാ: കേരളാ കോൺഗ്രസ് രൂപീകൃതമായതിന്റെ അറുപതാമത് ജൻമദിന വാർഷികം നാടെങ്ങും ആഘോഷിച്ചു. പ്രധാന ജംഗ്ഷനുകളിൽ ചുവപ്പും വെള്ളയും നിറമുള്ള ദ്വിവർണ്ണ പതാകകൾ ഉയർത്തിയും യോഗം ചേർന്നും മധുരം വിളമ്പിയുമാണ് വജ്ര ജൂബിലി ആഘോഷമാക്കിയത്. പാലാ ടൗണിൽ പ്രവർത്തകർ പ്രകടനമായി കുരിശുപള്ളി കവലയിൽ എത്തി പതാക ഉയർത്തി. ബിജു പാലൂപടവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ.അലക്‌സ് പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ എന്നിവർ സന്ദേശം നൽകി. നഗരസഭാ കൗൺസിലർമാരായ ആന്റോ പടിഞ്ഞാറേക്കര, ബൈജു കൊല്ലം പറമ്പിൽ, സാവിയോ കാവുകാട്ട്, ലീന സണ്ണി, മായാപ്രദീപ്, ബിജി ജോജോ, കെ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലി, സാജു എടേട്ട്, ജയ്‌സൺ മാന്തോട്ടം എന്നിവർ പ്രസംഗിച്ചു. കെ.ടി.യു.സി. പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ബിബിൻ പുളിക്കൽ, കെ.കെ. ദിവാകരൻ, തോമസ് ആന്റണി, ബേബി കണ്ണംപാല, ഇ.കെ.ബാബു, ടിനു മാത്യു, ടോമി തകടിയേൽ എന്നിവർ നേതൃത്വം നൽകി.

കടനാട്: കേരള കോൺഗ്രസ് (എം) കടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ അറുപതാമത് ജൻമദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതാക ഉയർത്തൽ, മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കൽ, മധുരപലഹാര വിതരണം തുടങ്ങിയവ നടത്തി. കടനാട് മണ്ഡലം പ്രസിഡന്റ് ബെന്നി ഈഴൂരിക്കൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകനായ മത്തച്ഛൻ കുന്നുംപുറത്തിനെ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ജയ്‌സി സണ്ണി, മത്തച്ഛൻ ഉറുമ്പുകാട്ട്, കുട്ടിച്ചൻ പുളിക്കൽ, ബേബി ഉറുമ്പുകാട്ട്, ജോയ് വടശ്ശേരി, ജോസുകുട്ടി പീടികമല, പ്രസാദ് വടക്കേട്ട്, അവിരാച്ചൻ വലിയ മുറത്താങ്കൽ, സാബു പൂവത്തുങ്കൽ, ഷിനു അഴകൻ പറമ്പിൽ, സിജു കലൂർ, സജി നെല്ലൻകുഴി, തോമസ് പുതിയമഠം, അപ്പച്ചൻ തഴപ്പള്ളി, കുട്ടായി കുറുവത്താഴെ,സിബി മലേപറമ്പിൽ, ജോയ് താഴപ്പള്ളി, തമ്പി ഉപ്പുമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.