
ചങ്ങനാശേരി: എ.ഐ.റ്റി.യു.സി സംസ്ഥാന കൗൺസിൽ അംഗവും സി.പി.ഐ ചങ്ങനാശേരി മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ ഷാജി ജോർജ്, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.റ്റി.യു.സി വാഴപ്പള്ളി മേഖലാ സെക്രട്ടറിയുമായ ജോജി ജോസഫ്, വാഴപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും ജനറൽ വർക്കേഴ്സ് യൂണിയൻ താലൂക്ക് സെക്രട്ടറിയുമായ ജോസഫ് ചാക്കോ, തുരുത്തി ബ്രാഞ്ച് സെക്രട്ടറിയും നിർമ്മാണ തൊഴിലാളി യൂണിയൻ മേഖല കമ്മിറ്റി അംഗവുമായ രാജു ചെമ്പകശ്ശേരി ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസ് പ്രസ്ഥാനത്തിലേക്ക് മാറി. കോൺഗ്രസ് ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ കൂടിയ സ്വീകരണയോഗം ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡന്റ് പി.വി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി പി.എച്ച് അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ജോബ് വിരുത്തികരി, ലൈജു തുരുത്തി, ശിഹാബ് എ.പി.ആർ തുടങ്ങിയവർ പങ്കെടുത്തു.