ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16ാമത് ഭാഗവത സപ്താഹയജ്ഞം 13 മുതൽ 20 വരെ തീയതികളിൽ നടക്കും. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമികളാണ് യജ്ഞാചാര്യൻ. 13 ന് വൈകിട്ട് 6 ന് സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.വിനോദ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് ആചാര്യവരണവും ഭാഗവത മാഹാത്മ്യ പാരായണവും പ്രഭാഷണവും.
യജ്ഞ ദിവസങ്ങളിൽ രാവിലെ ഗണപതിഹോമം, 7 മുതൽ പാരായണവും പ്രഭാഷണവും, പ്രത്യേക പൂജകൾ, അർച്ചനകൾ, ഉച്ചയ്ക്ക് 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് ലളിതാ സഹസ്രനാമജപം, സമ്പ്രദായ ഭജന, പ്രഭാഷണം എന്നിവ ഉണ്ടാകും. കൂടാതെ 16 ന് രാവിലെ 11 ന് ഉണ്ണിയൂട്ടും നാണയപ്പറ സമർപ്പണവും. 17 ന് രാവിലെ 9 ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 5 ന് വിദ്യാഗോപാല മന്ത്രാർച്ചന. 18 ന് രാവിലെ 10 ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5 ന് സർവൈശ്വര്യ പൂജ. 20 ന് യജ്ഞ സമാപന ദിവസം ഉച്ചയ്ക്ക് അവഭൃഥസ്നാന ഘോഷയാത്ര, മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടാകും.