
കുമരകം: ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഹേങ്കോംഗിൽ നടക്കുന്ന 15ാമത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിലേക്ക് രണ്ട് കുമരകം സ്വദേശികളും. കെ.എ.പി 5ാം ബെറ്റാലിയനിൽ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരായ അനന്ദുവും അരുണുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും കേരള പൊലീസ് ബോട്ട് ക്ലബ്ബിൽ 2022, 2023 വർഷങ്ങളിലെ തുഴച്ചിൽ താരങ്ങളായിരുന്നു. പുന്നമട ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽക്കാരുമാരുന്നു ഇവർ. കുമരകം ഏലച്ചിറ വീട്ടിൽ ഷാബു, സിബി ദമ്പതികളുടെ മകനാണ് അനന്തു. അയ്മനം സ്വദേശി ബിൻസിയാണ് ഭാര്യ. ഏകമകൻ ഇഷാൻ. ചെങ്ങളം കേളക്കേരിച്ചിറ വീട്ടിൽ അനിയൻ സുശീല ദമ്പതികളുടെ മകനാണ് അരുൺ. കുമരകം സ്വദേശിനി കേശിനിയാണ് ഭാര്യ. ഏകമകൻ ഇഹാൻ.