kuzhi

കോട്ടയം: യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി റോഡിൽ കുഴി. നഗരമദ്ധ്യത്തിലെ പ്രധാന ഇട റോഡായ തിരുനക്കര സമൂഹമഠം റോഡിന്റെ മദ്ധ്യഭാഗത്താണ് കുഴി രൂപപ്പെട്ടത്. ദിനംപ്രതി നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണിത്. അപകടസാദ്ധ്യത ഒഴിവാക്കുന്നതിനായി പ്രദേശവാസികൾ ചേർന്ന് മരക്കമ്പുകളും മറ്റും കൊണ്ട് കുഴി താൽക്കാലികമായി അടച്ചനിലയിലാണ്. കുഴിക്ക് സമീപം റോഡ് ഇടിഞ്ഞു താഴുന്നതിനും സാദ്ധ്യതയേറുന്നു. കുഴി രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി മുടങ്ങി. റോഡിലെ കുഴി അടച്ച് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.