പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രവർത്തക സമ്മേളനം 20ന് രാവിലെ 9.30 ന് ചെത്തിമറ്റം യൂണിയൻ ഹാളിൽ നടക്കുമെന്ന് സെക്രട്ടറി എം.സി. ശ്രീകുമാർ അറിയിച്ചു. യൂണിയൻ ചെയർമാൻ മനോജ് ബി. നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കരയോഗ പ്രവർത്തനത്തെക്കുറിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയൻ സെക്രട്ടറി സി. അനിൽകുമാർ ക്ലാസെടുക്കും. എം.സി. ശ്രീകുമാർ സ്വാഗതവും എൻ. ഗോപകുമാർ നന്ദിയും പറയും. യൂണിയന് കീഴിലെ കരയോഗം പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ഖജാൻജിമാർ, യൂണിയൻ പ്രതിനിധികൾ, ഇലക്‌ട്രോൾ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കണമെന്ന് നേതാക്കൾ അറിയിച്ചു.