
കാഞ്ഞിരപ്പള്ളി: നിർമ്മലൈറ്റ്സ് കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വെൽനെസ് പ്രോഗ്രാം സ്‌കൂൾ മാനേജർ ഫാ.മാത്യു പുതുമന ഉദ്ഘാടനം ചെയ്തു. നിർമ്മലൈറ്റ്സ് ഡയറക്ടർ ഡോ.പി.എം.ചാക്കോ അദ്ധ്യക്ഷനായിരുന്നു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ.ഒ ജയിംസ് കുഴിയ്ക്കാട്ട്, ജനറൽ കോ-ഓഓർഡിനേറ്റർ പി.എം.വർക്കി, ഫിലോമിന എം.സി, ജോഷിന മേരി ജോർജ്, മേരി സീമ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടത്തിയ കൗൺസലിംഗ് ക്ലാസ്സുകളിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും പങ്കെടുത്തു.