
കോട്ടയം : നിരന്തര കുറ്റവാളികളായ ചങ്ങനാശേരി കപ്പിത്താൻപടി തൊട്ടുപറമ്പിൽ അഫ്‌സൽ (21, കുക്കു), ചങ്ങനാശേരി ഹിദായത്ത് നഗർ നടുതലമുറിപ്പറമ്പിൽ ബിലാൽ (22) എന്നിവരെ കാപ്പാ നിയമപ്രകാരം നാടുകടത്തി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഫ്‌സലിനെ ആറു മാസത്തേക്കും, ബിലാലിനെ ഒരു വർഷത്തേക്കുമാണ് പുറത്താക്കിയത്. അഫ്‌സലിന് ചിങ്ങവനം, ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ കേസുകളും ബിലാലിന് ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ എന്നീ കേസുകളുമുണ്ട്.