
കോട്ടയം: രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലയിലെ കോട്ടയം, ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, പുതുപ്പള്ളി എന്നീ സ്ഥലങ്ങളിൽ വിജയദശമിയോട് അനുബന്ധിച്ച് പഥസഞ്ചലനവും പൊതുപരിപാടികളും 12ന് നടക്കും. കോട്ടയം ടൗണിൽ കളക്ടറേറ്റിനു സമീപത്തു നിന്നും നെഹ്രു സ്റ്റേഡിയം വരെയാണ് പഥസഞ്ചലനം. ഫാ.ഡോ.എം.പി ജോർജ് അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ വ്യവസ്ഥ പ്രമുഖ് കെ.വേണു വിജയദശമി സന്ദേശം നൽകും. ചങ്ങനാശേരിയിൽ പ്രൊഫ. ജോസഫ് റ്റിറ്റോ അദ്ധ്യക്ഷത വഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സംഘചാലക് പ്രൊഫ.എം.എസ് രമേശൻ മുഖ്യപ്രഭാഷണം നടത്തും. കറുകച്ചാലിൽ റിട്ട.എ.സി.പി പി.എൻ സജി അദ്ധ്യക്ഷത വഹിക്കും.