kst

കോട്ടയം: കീശ കീറാതെ ആനവണ്ടിയിൽ ഉല്ലാസയാത്ര..... വീണ്ടും കെ.എസ്.ആർ.ടി.സി അതിന് അവസരമൊരുക്കുകയാണ്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ജില്ലയിൽ നിന്നും ബഡ്ജറ്റ് ടൂറിസം ട്രിപ്പുകൾ ഒരുങ്ങുന്നുണ്ട്. എല്ലാ ഡിപ്പോകളിൽ നിന്നും ഉല്ലാസയാത്ര ക്രമീകരിച്ചിട്ടുണ്ട്.

ഇതിനൊപ്പം 26ന് ആലപ്പുഴ കലവൂർ കൃപാസനം ആത്മീയ സാമൂഹിക സാംസ്‌കാരിക കേന്ദ്രത്തിൽ നിന്നും അർത്തുങ്കൽ ബസലിക്കയിലേക്ക് നടക്കുന്ന ജപമാല റാലിയിൽ തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി ബസ് സജ്ജമാക്കിയിട്ടുണ്ട്. ജപമാല റാലിയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യണം. രാവിലെ 7.30ന് മുമ്പ് കലവൂർ കൃപാസനത്തിൽ എത്തിച്ചേരുന്ന രീതിയിലാണ് ബസുകൾ പുറപ്പെടുന്നത്. കൃപാസനത്തിൽ നിന്നും പുറപ്പെടുന്ന ജപമാല ജനസംരക്ഷണ ജപമാല മഹാറാലി ഉച്ചയ്ക്ക് 12ന് അർത്തുങ്കൽ ബസിലിക്കയിൽ എത്തിച്ചേരും. തിരികെയുളള യാത്ര അർത്തുങ്കൽ പളളിയിൽ നിന്നായിരിക്കും.

മികച്ച കളക്ഷൻ
ഓരോ ഉത്സവസീസണിലും മികച്ച കളക്ഷനാണ് കെ.എസ്.ആർ.ടി.സി നേടിയത്. ജില്ലയിലെ ഏഴ് ഡിപ്പോകളിൽ നിന്നും ഓണത്തിന് യാത്ര ക്രമീകരിച്ചിരുന്നു. അഷ്ടമുടി, ചതുരംഗപാറ, മാമലകണ്ടം, മൂന്നാർ, മലക്കപ്പാറ, രാമക്കൽമേട്, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലേയ്ക്കായിരുന്നു യാത്ര.

വിവരങ്ങൾക്ക്: ഫോൺ:9400600530, 8078248210.