kurichi-

കുറിച്ചി : കുറിച്ചി ഗവ. ആശുപത്രിയിൽ വൈകിട്ട് ആറുവരെ ചികിത്സാ സമയം വർദ്ധിപ്പിച്ചെങ്കിലും ഡോക്ടർമാരുടെ സേവനമില്ലെന്ന് ആക്ഷേപം. അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം പ്രവർത്തിക്കില്ലെന്ന് നോട്ടീസ് പ്രദർശിപ്പിച്ചിട്ടുണ്ട്. കിടത്തി ചികിത്സ പുന:രാരംഭിക്കണമെന്നും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നും കുറിച്ചി എണ്ണയ്ക്കാച്ചിറ കുളത്തിനു സമീപം നടന്ന യോഗത്തിൽ ആശുപത്രി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. സമരസമിതി ജനറൽ കൺവീനർ എൻ.കെ ബിജു ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി ബാലകൃഷ്ണൻ, സുരേന്ദ്രൻ സുരഭി, പി.പി മോഹനൻ, ടി.കെ ബിജോ, റെജിമോൻ എന്നിവർ പങ്കെടുത്തു.