കാടമുറി: കാടമുറി നമ്മൾ കുടുംബ വീടിന്റെ ഗേറ്റിന് സമീപത്ത് ഓർമ്മയാകുന്ന സമരപ്പന്തൽ നവീകരിച്ച് ആരംഭിക്കുന്ന ആരോഗ്യ സാംസ്‌കാരിക കേന്ദ്രത്തിന്റെയും ഒ.പി ക്ലിനിക്കിന്റെയും മെഡിക്കൽ ക്യാമ്പിന്റെയും സാന്ത്വന ചികിത്സയുടെയും ഉദ്ഘാടനം 20ന് നടക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ, വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധാ കുര്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. മൂന്നാം വാർഡ് മെമ്പർ പി.കെ മജു അദ്ധ്യക്ഷത വഹിക്കും. എജി പറപ്പാട്ട്, ജോബി വർഗീസ്, അജിത് കുമാർ രാമസ്വാമി, അഡ്വ. പി.എ പൗരൻ, ഡോ. വി.പ്രസാദ്, വർഗീസ് ചെറിയാൻ എന്നിവർ പങ്കെടുക്കും. ആയുർവേദ മെഡിക്കൽ ക്യാമ്പ് രാവിലെ 9 മുതൽ 12 വരെ നടക്കും. ഡോ. എം.പി മാണി, ഡോ. ബി.രേവതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ. ഫോൺ: 9495055581.