fra

കോട്ടയം : കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതികൾ കാലത്താമസം കൂടാതെ സമയ ബന്ധിതമായി പൂർത്തിയാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു.

ജില്ലയിൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികൾക്കായി കേന്ദ്രം ഗ്രാന്റായി നൽകുന്ന തുകകൾ അനുവദിച്ച സമയത്തിനുള്ളിൽ ചെലവഴിച്ച് കൃത്യസമയത്ത് റിപ്പോർട്ട് നൽകണം. നിലവിലുള്ളതിന് പുറമെ ജില്ലക്ക് അനുയോജ്യമായ പ്രത്യേക പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കളക്ടർ ജോൺ.വി. സാമുവേൽ, ദിശാ പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ, ആനീസ്. ജി എന്നിവർ പ്രസംഗിച്ചു.