തെള്ളകം: എസ്.എൻ.ഡി.പി യോഗം 5360ാം നമ്പർ തെള്ളകം തിരുകേരളപുരം ശാഖയും, ചൈതന്യ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ഇന്ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ ശാഖാഹാളിൽ നടക്കും. മുനിസിപ്പൽ കൗൺസിലർ ജോണി വർഗീസ് ഉദ്ഘാടനം ചെയ്യും. രജിസ്‌ട്രേഷന് ഫോൺ: 9400583690, 9495735044.