കല്ലറ: ശ്രീശാരദാ ക്ഷേത്രത്തിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിദ്യാരംഭദിനമായ നാളെ ആയിരക്കണക്കിന് ആളുകൾ ക്ഷേത്രത്തിൽ എത്തിച്ചേരും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം 121 നമ്പർ കല്ലറ ശാഖ പ്രസിഡന്റ് പി.ഡി രേണുകൻ, സെക്രട്ടറി കെ.വി സുദർശനൻ എന്നിവർ അറിയിച്ചു. പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി പാണാവള്ളി അജിത്ത് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ വിദ്യാർത്ഥികൾക്ക് ഹരിശ്രീ പകർന്നു നൽകും. കല്ലറ ശ്രീശാരദ യൂത്ത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാർത്ഥികൾക്ക് ആദ്യാക്ഷരകിറ്റ് വിതരണം ചെയ്യും. മഹാനവമി ദിനമായ ഇന്ന് വൈകിട്ട് ഡോ.പ്രശാന്ത് വർമ്മ കോഴിക്കോട് നയിക്കുന്ന മാനസജപലഹരി നടക്കും.