umar

കോട്ടയം : 1.2 കിലോ കഞ്ചാവുമായി അസം സ്വദേശി ഉമർ ഫാറൂഖിനെ എക്‌സൈസ് പിടികൂടി. കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ആർ.ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കഴിഞ്ഞ ദിവസം രാത്രി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ.പി സിബിയുടെ റെയ്ഡിന് നേതൃത്വം നൽകി. എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ആനന്ദരാജ്, ബി.സന്തോഷ് കുമാർ, എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ, രഞ്ജിത്ത് കെ.നന്ദിയാട്ട്, എക്‌സൈസ് സർക്കിൾ ഓഫീസ് പ്രിവന്റ് ഓഫീസർ ഹരികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർ പ്രവീൺ ശിവാനന്ദ്, എക്‌സൈസ് ഡ്രൈവർ അനസ് എന്നിവരും പങ്കെടുത്തു.