കുമരകം : മാലിന്യ മുക്ത നവകേരള സൃഷ്ടിക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം കേരള,കൊച്ചി ഓഫീസും കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ടൂറിസം ക്ലബും സംയുക്തമായി സ്വച്ഛത സ്പെഷ്യൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. കവണാറ്റിൻകരയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പി.ടി.എ പ്രസിഡന്റ് വി.എസ് സുഗേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽമാരായ ബിയ ട്രീസ് മരിയ പി.എക്സ്, എം.എസ് ബിജീഷ്, ഹെഡ്മിസ്ട്രസ് പി.എം സുനിത, കേന്ദ്ര ടൂറിസം മന്ത്രാലയം കേരള,കൊച്ചി അസി. മാനേജർ റിദുല മഗ്‌ഡെലിൻ സി.ഐ തുടങ്ങിയവർ നേതൃത്വം നൽകി.