പൊൻകുന്നം: വിവിധ ക്ഷേത്രങ്ങളിലും ആദ്ധ്യാത്മികകേന്ദ്രങ്ങളിലും വിജയദശമിദിനമായ നാളെ രാവിലെ പൂജയെടുപ്പും വിദ്യാരംഭം കുറിക്കലും നടക്കും. പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം, ചിറക്കടവ് മഹാദേവക്ഷേത്രം, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം, ഇടച്ചോറ്റി സരസ്വതിദേവിക്ഷേത്രം,ചെറുവള്ളി ദേവീക്ഷേത്രം, വാഴൂർ വെട്ടിക്കാട്ട് ധർമ്മശാസ്താക്ഷേത്രം, പനമറ്റം ഭഗവതിക്ഷേത്രം, ഇളങ്ങുളം മുത്താരമ്മൻ കോവിൽ, ഇളങ്ങുളം ശാസ്താക്ഷേത്രം, ഇളമ്പള്ളി ധർമ്മശാസ്താക്ഷേത്രം, എലിക്കുളം ഭഗവതിക്ഷേത്രം, ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രം, ഉരുളികുന്നം പുലിയന്നൂർക്കാട് ധർമ്മശാസ്താക്ഷേത്രം, പൈക ചാമുണ്ഡേശ്വരി ക്ഷേത്രം, തെക്കേത്തുകവല തൂണുങ്കൽ ഭദ്രാക്ഷേത്രം, തെക്കേത്തുകവല താന്നുവേലിൽ ധർമ്മശാസ്താക്ഷേത്രം, തമ്പലക്കാട് മഹാദേവക്ഷേത്രം, തമ്പലക്കാട് മഹാകാളിപാറ ക്ഷേത്രം, ഇല്ലത്തപ്പൻകാവ് ക്ഷേത്രം, വാഴൂർ തീർത്ഥപാദാശ്രമം, മുട്ടത്തുകവല ഐക്യോദയം എൻ.എസ്.എസ് കരയോഗം എന്നിവിടങ്ങളിൽ ചടങ്ങുകളുണ്ട്. പനമറ്റം ദേശീയവായനശാല, ഉരുളികുന്നം താഷ്‌കന്റ് പബ്ലിക് ലൈബ്രറി, പൊൻകുന്നം ജനകീയവായനശാല, ചിറക്കടവ് ഗ്രാമദീപം വായനശാല എന്നിവിടങ്ങളിലും പരിപാടികളുണ്ട്.