rjd

കോട്ടയം : ജയപ്രകാശ് നാരായൺ ന്റെ 122ാം ജന്മ വാർഷിക ദിനത്തിൽ വർഗീയ ശക്തികൾക്കെതിരെ ജനമുന്നേറ്റം എന്ന മുദ്രാവാക്യം ഏറ്റെടുത്ത് രാഷ്ട്രീയ ജനതാദൾ സംസ്ഥാനത്തൊട്ടാകെ ജില്ലാ കേന്ദ്രങ്ങളിൽ അനുസ്മരണ സമ്മേളനം നടത്തി. കോട്ടയത്ത് ആർജെഡി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് ടി. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ, എം.കെ. അനിൽകുമാർ, ബെന്നി സി. ചീരഞ്ചിറ, കെ.ആർ. മനോജ്കുമാർ, പ്രിൻസ് തോട്ടത്തിൽ, റിജോ പാദുവ, എ.എസ്. ജഗദീഷ്, ഇ.ഡി. ജോർജ്, വിധു ജേക്കബ്, വി.കെ.സജികുമാർ, ബേബി ജോസഫ് എന്നിവർ പ്രസംഗിച്ചു.