
കോട്ടയം: മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ ജീവാ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്ററിൽ മാതാപിതാക്കൾക്കായി ഏകദിന മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു. വിസിറ്റേഷൻ കോൺഗ്രിഗേഷൻ സുപ്പീരിയൽ ജനറൽ സിസ്റ്റർ ഇമ്മാക്കുലേറ്റ് അദ്ധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. ജീവാ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി സെന്റർ ഡയറക്ടർ സി.അഞ്ചിത, ജനറൽ കൗൺസിലർ സി.സെൽബി, സി. ആനന്ദ് എന്നിവർ പ്രസംഗിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ അമൽ തോമസ്, സി.അഞ്ജിത എന്നിവർ ക്ലാസുകൾ നയിച്ചു.