കോട്ടയം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ഇന്ന് രാവിലെ 10.30ന് ചങ്ങനാശേരി ഫലാഹിയ കോളേജ് ഓഡിറ്റോറിയത്തിൽ ദേശീയ ആക്ടിംഗ് പ്രസിഡന്റ് അഡ്വ. മെഹബൂബ് ഷരീഫ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം.കെ.എം ഹനീഫ അദ്ധ്യക്ഷത വഹിക്കും.
വഖഫ് സ്വത്തുകൾ കൈയേറ്റക്കാർക്ക് അന്യാധീനപ്പെടുത്താൻ അവസരം ഒരുക്കി കൊടുക്കുന്ന കേന്ദ്രസർക്കാർ ഭേദഗതി പിൻവലിക്കൽ ഉൾപ്പെടെ നേതൃയോഗം ചർച്ച ചെയ്യുമെന്ന് ആക്ടിംഗ് ജനറൽ സെക്രട്ടറി എം.നൗഷാദ് റാവുത്തർ അറിയിച്ചു.