saji

കോട്ടയം : വനം വന്യജീവി സംരക്ഷണ നിയമം പുന:പരിശോധിച്ച് വന - വന്യജീവി സംരക്ഷണത്തിന്റെ പേരിൽ കർഷകർക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സംസ്ഥാന നേതൃയോഗം കോട്ടയം റോട്ടറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരുവുനായ നിയന്ത്രണത്തിന് നിയമ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർക്കിംഗ് ചെയർമാൻ ഡോ.ദിനേശ് കർത്ത അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ബാലു ജി.വെള്ളിക്കര, രജിത്ത് എബ്രാഹം തോമസ്, ലൗജിൻ മാളിയേക്കൽ, മോഹൻദാസ് ആമ്പലാറ്റിൽ തുടങ്ങിയവർ പങ്കെടുത്തു.