ആർപ്പൂക്കര: ആർപ്പൂക്കര ഗുരുനാരായണ സേവാനികേതന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷം സേവാനികേതൻ പ്രാർത്ഥനാമന്ദിരത്തിൽ 13ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. വിദ്യാരംഭത്തിന് ആചാര്യ കെ.എൻ ബാലാജി നേതൃത്വം നൽകും. പ്രായമായവരുടെ സംരക്ഷണ കേന്ദ്രമായ ആനന്ദനികേതനിലെ അമ്മമാർക്കായി മാതൃപൂജയും നടത്തും. നിമിഷ ജിബിലാഷ് ക്ലാസ്സ് നയിക്കും. ശ്രീശാരദാ മന്ത്രാർച്ചന, ഗുരുപൂജ, ശാരദാകീർത്തനം, ലളിതാസഹസ്രനാമാർച്ചന, അന്നദാനം എന്നിവയും നടക്കും.