
തലയോലപ്പറമ്പ് : വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവും ജില്ല കാർഷിക ഫാർമേഴ്‌സ് ബാങ്കുകളുടെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന കെ.വി. കരുണാകരന്റെ ആറാമത് ചരമവാർഷികദിനം ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഡി. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എം.കെ. ഷിബു മുഖ്യപ്രഭാഷണം നടത്തി. വി.റ്റി ജെയിംസ്, കുമാരി കരുണാകരൻ, പി.പി. സിബിച്ചൻ, ബി. അനിൽകുമാർ, അക്കരപ്പാടം ശശി, ശശിധരൻ വാളവേലി, എം. അനിൽകുമാർ, എൻ.സി തോമസ് , കെ.കെ. ഷാജി,ജോസ് വേലിക്കകം , എം ജെ ജോർജ്, വിജയമ്മ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.