
കുറവിലങ്ങാട്: മാൻകൂട്ടത്തിൽ എം.കെ മാത്യു (73, റിട്ട. അദ്ധ്യാപകൻ ഗവ. എച്ച്.എസ് തിരുനല്ലൂർ) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മാത്യു (റിട്ട. അദ്ധ്യാപിക, കൊഴുവനാൽ പന്തലാനിക്കൽ കുടുംബാംഗം). മക്കൾ: ഡാർളി (അസി. പ്രൊഫസർ, എസ്.എച്ച് കോളേജ് ചാലക്കുടി), സിറിയക്ക് (എൻജിനീയർ, യു.എസ്.എ), മെർളി (തിരുവനന്തുപരം), റോസ്‌മേരി (ടീച്ചർ, സെന്റ് മേരീസ് എച്ച്.എസ്.എസ് വല്ലകം). മരുമക്കൾ: ഡോ. ദീപക് മാത്യു കൈതക്കുളം (അസി. പ്രൊഫസർ, വെറ്റിനറി യൂണിവേഴ്‌സിറ്റി, അമ്പിളി റോസ് പന്നിക്കോട്ട് )(യു.എസ്.എ), ബിനു ജോയി നെല്ലിക്കാമണ്ണിൽ (എൻജിനീയർ, തിരുവനന്തപുരം), ജസ്റ്റിൻ ജോസ് വടക്കേമുറിയിൽ (അസി. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്, രാമപുരം). സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കുറവിലങ്ങാട് മർത്ത്മറിയം പള്ളിയിലെ കുടുംബകല്ലറയിൽ.