കടപ്പൂര്: എസ്.എൻ.ഡി.പി യോഗം 105 ാം നമ്പർ കടപ്പൂര് ശാഖയിലെ യൂത്ത്മൂവ്‌മെന്റിന്റെ വാർഷിക പൊതുയോഗവും മഹാകവി കുമാരനാശാന്റെ നൂറാം ചരമവാർഷികവും നാളെ നടക്കും. രാവിലെ 10ന് ശാഖാ ഹാളിൽ നടക്കുന്ന വാർഷിക പൊതയോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ അരുൺ കുളംമ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും. മഹാകവി കുമാരനാശാൻ അനുസ്മരണം ബിനീഷ് രവി നിർവഹിക്കും. ശാഖാ പ്രസിഡന്റ് ഷാജി കടപ്പൂര്, വൈസ് പ്രസിഡന്റ് വിജയൻ കുഴിമുള്ളിൽ, സെക്രട്ടറി രാജേന്ദ്രൻ കാപ്പിലോരം, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ മിനർവ മോഹനൻ, കൺവീനർ സംഗീത അരുൺ, യൂത്ത്മൂവ്‌മെന്റ് ശാഖ ഭാരവാഹികളായ അഭിജിത്ത് സാബു, അഖിൽ ടി.റെജി, അമൽ അശോകൻ എന്നിവർ പ്രസംഗിക്കും.