കോട്ടയം: മറ്റൊരു കേസിൽ ഉൾപ്പെട്ടതിനാൽ, വിചാരണ നേരിട്ടു കൊണ്ടിരിക്കുന്ന സെഷൻസ് കേസിലെ വിദ്യാർത്ഥിയുടെ ജാമ്യം റദ്ദാക്കണമെന്ന പൊലിസ് ആവശ്യം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് മിനി. എസ്. ദാസ് തള്ളി. ഏറ്റുമാനൂർ സ്റ്റേഷനിൽ മറ്റൊരു കേസിൽ ഉൾപ്പെട്ടത് വിചാരണ നേരിടുന്ന കേസിലെ ജാമ്യ വ്യവസ്ഥയുടെ ലംഘനമാണന്നായിരുന്നു പൊലീസ് വാദം. എന്നാൽ മറ്റൊരു കേസിൽ ഉൾപ്പെട്ടെന്ന കാരണത്താൽ ഒരു വിദ്യാർത്ഥിയുടെ ഭാവി നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാർത്ഥിക്കായി അഡ്വ. പി.രാജീവ് ഹാജരായി.