
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം വെട്ടിക്കാട്ടുമുക്ക് ശാഖാ ഓഫീസിന് മുന്നിൽ പുതിയ കൊടിമരം സ്ഥാപിച്ചു. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ, ശാഖാ സെക്രട്ടറി സന്തോഷ് കരിപ്പുറത്ത്, ദീപു കെ. ദിനേശ് വനിതാ സംഘം പ്രസിഡന്റ് രമ്യ സന്തോഷ്, സെക്രട്ടറി സുപ്രഭാ രാജൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് മനു സുധാകരൻ, നിഖിൽ തിലകൻ, കനകപ്പൻ, കൊടിമരം സ്‌പോൺസർ ചെയ്ത വെട്ടിക്കാട്ട് മുക്ക് സർക്കാർ തടിഡിപ്പോ സി.ഐ.ടി.യു കൺവീനർ ദേവരാൻ പുത്തൻപുരയിൽ, വനിതാ സംഘം വൈസ് പ്രസിഡന്റ് ഷീബ സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. ശാഖാ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളും പ്രവർത്തകരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.